എന്തൊക്കെയാണ് ദുബൈ/യു എ ഇ
യിലേക്ക് ഹൗസ്മെയ്ഡിനെ കൊണ്ടുവരാനൂള്ള നിബന്ധനകള്‍:
സ്പോണ്‍സറുടെ മാസ ശംബളം ആറായിരം
അല്ലെങ്കില്‍ 5000 ദിര്‍ഹം കൂടെ കമ്പനി നല്‍കുന്ന അക്കമഡേഷന്‍
ലേബര്‍ കൊണ്‍ട്രാാക്റ്റില്‍ രേഖപ്പെടുത്തിയിരിക്കണം.
വാര്‍ഷിക ഫീസ് 5440
ദിര്‍ഹം
വിസ സ്റ്റാമ്പ് ചെയ്യാന്‍ വരും. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കണം.
കൂടെ
മെഡിക്കല്‍,
എമിറേറ്റ്സ് ഐഡി വേറെയും.
സ്പോണ്‍സര്‍ കുടുംബ സമേതം യു എ ഇയില്‍ താമസ വിസ ഉള്ള ആളായിരിക്കണം.
ദുബൈ എമിഗ്രേഷനില്‍ 2060 ദിര്‍ഹം ഡെപ്പോസിറ്റ് ചെയ്യണം. ടൈപ്പിംഗ് സെന്‍റര്‍
മുഖേനെയാണ് എല്ലാ ഫീസുകളും ഡെപ്പോസിറ്റും അടക്കേണ്ടത്. 2000 ദിര്‍ഹം
മെയ്ഡ് വിസ ക്യാന്‍സല്‍ ചെയ്ത് പോയതിന് ശേഷം തിരിച്ച് കിട്ടും.
എമിഗ്രേഷന്‍ ഓഫിസ് സന്ദര്‍ശിക്കാതെ തന്നെ റീഫണ്ട് സ്പോണ്‍സറുടെ
അക്കൗണ്ടിലേക്ക് ആവശ്യപ്പെടാന്‍ ഓണ്‍ലൈന്‍ സൗകര്യം ഉണ്ട്.
എന്‍ട്രി പെര്‍മിറ്റ് വിസ അപേക്ഷ
ഫീസ്: 2370 ദിര്‍ഹം. ഇതില്‍ 2000 ദിര്‍ഹം ഡപ്പോസിറ്റാണ്. ടൈപ്പിംഗ് ചാര്‍ജ്
വേറെ അടക്കണം.
സ്പോണ്‍സറുടെ പേരില്‍ ഫയല്‍
തുറക്കാനുള്ള ഫീസ്: 210 ദിര്‍ഹം. ടൈപ്പിംഗ് ചാര്‍ജ് വേറെ അടക്കണം. നിങ്ങള്‍
മുമ്പ് ഈ ഫീസ് അടച്ചിട്ടുണ്ടെകില്‍ അതിന്‍റെ റസിപ്റ്റ്/സ്റ്റിക്കര്‍
ടൈപ്പിംഗ് സെന്‍ററില്‍ ഹാജറാക്കിയാല്‍ മതി.
നിര്‍ദ്ദിഷ്ട മെയ്ഡിന്‍റെ വയസ്സ്
30ല്‍ കുറയാന്‍ പാടില്ല. ഇത് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നിയമമാണ്. 30ല്‍
കുറവാണെങ്കില്‍ ഇന്ത്യന്‍
കോണ്‍സുലേറ്റില്‍/എമ്പസിയില്‍ നിന്ന്
നോണ്‍ റിലേഷന്‍ അഫിഡവിറ്റ് നല്‍കില്ല.
• നിര്‍ദ്ദിഷ്ട
മെയ്ഡ് ഇ
സി ആര്‍ (Emigration Check Required) പാസ്പോര്‍ട്ട് ഉള്ള ആളാണെങ്കില്‍
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 9200 ദിര്‍ഹം ഡെപ്പോസിറ്റ് ചെയ്യണം. ഈ സംഖ്യ
മെയ്ഡ് വിസ
ക്യാന്‍സല്‍ ചെയ്ത് പോയതിന് ശേഷം തിരിച്ച് ലഭിക്കൂം.
കോണ്‍സുലേറ്റില്‍ (ഐ
വി എസ്) അറ്റസ്റ്റേഷന്‍ ഫീ: 170
ഇ-മൈഗ്രേറ്റ് രജിസ്റ്റ്രേഷന്‍:
ഹൗസ്മെയ്ഡിനെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ ഇന്ത്യന്‍ വിദേശകാര്യ
മന്ത്രാലയത്തിന്‍റെ
ഇ-മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ രജിസ്റ്റ്രേഷന്‍
ഇ സി ആര്‍/ ഇ സി എന്‍ ആര്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്.
• ഹൗസ്മെയ്ഡും
സ്പോണ്‍സറും തമ്മില്‍ കുടുംബ ബന്ധം പാടില്ല. കോണ്‍സുലേറ്റില്‍ നിന്ന്
അഫിഡവിറ്റ് അറ്റസ്റ്റ് ചെയ്ത് ഇക്കാര്യം സ്ഥാപിക്കണം.
സ്പോണ്‍സറും മെയ്ഡും വ്യത്യസ്ത രാജ്യക്കാരാണെങ്കില്‍ അഫിഡവിറ്റ് വേണ്ട.
ഐ വി എസില്‍ അഫിഡവിറ്റിറ്റ് ആവശ്യമായ രേഖകള്‍:
•
ഇ-മൈഗ്രേറ്റ് ഓണ്‍ലൈന്‍ രജിസ്റ്റ്രേഷന്‍ ചെയ്ത രേഖ.
• സ്പോണ്‍സറുടെയും
ഇണയുടെയും ഒറിജിനല്‍ പാസ്പോര്‍ട്ട്
• മെയ്ഡിന്‍റെ
പാസ്പോര്‍ട്ട് കോപ്പി
ഇ സി ആര്‍ പാസ്പോര്‍ട്ടുള്ള മെയ്ഡ്,
അഫിഡവിറ്റിന് അപേക്ഷിക്കുമ്പോള്‍ യു.എ.ഇക്ക് അകത്താണെങ്കില്‍ (ടൂറിസ്റ്റ്
വിസയിലോ പഴയ വിസ ക്യാന്‍സല്‍ ചെയ്ത അവസ്ഥയിലോ) അഫിഡവിറ്റ് നല്‍കില്ല.
പുറത്താണെന്ന് കളവ് പറഞ്ഞ് അഫിഡവിറ്റ് ഉണ്ടാക്കിയാല്‍, വിസ കിട്ടിയതിന്
ശേഷം നിര്‍ബന്ധമായും 9200 ഡപ്പോസിറ്റ് ചെയ്ത് നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം മെയ്ഡ് ഭാവിയില്‍ യാത്രചെയ്യുമ്പോള്‍
പ്രശ്നമാകും.
• ഇ സി ആര്‍
എന്നെഴുതാത്ത പാസ്പോര്‍ട്ടുള്ള മെയ്ഡ് യു എ ഇക്ക് അകത്താണെങ്കിലും
അഫിഡവിറ്റ് കിട്ടും.
മെയ്ഡ് ടൂറിസ്റ്റ് വിസയിലോ
നേരത്തെയുള്ള വിസ ക്യാന്‍സല്‍ ചെയ്ത അവസ്ഥയിലോ ആണെങ്കില്‍ യു എ ഇക്ക്
പുറത്ത് പോകാതെ
വിസ മാറ്റാന്‍ 1260 ദിര്‍ഹം കൂടതല്‍ അടക്കണം (അപേക്ഷകന്‍ യു എ ഇക്ക്
അകത്തായിരിക്കേ വിസ ഇഷ്യൂ ചെയ്യാനുള്ള അധിക ഫീസ് 680 ദിര്‍ഹം,
സ്റ്റാറ്റസ് ചെയ്ഞ്ച് ചെയ്യാനുള്ള ഫീസ് 580 ദിര്‍ഹം).
• മെയ്ഡ്
ടൂറിസ്റ്റ് വിസയിലാണെങ്കില്‍ വര്‍ക്ക് വിസ കിട്ടാന്‍ ചിലപ്പോള്‍
പ്രയാസമാകും.
------------------------------------------------------------------------
മെഡിക്കലും ബയോമെട്രിക്കും നാട്ടില്‍ നിന്ന്:
അപേക്ഷ സമയത്ത് മെയ്ഡ് നാട്ടിലാണെങ്കില്‍ അവിടെനിന്ന്
മെഡിക്കല്‍ എടുത്ത് തിരുവനന്തപുരത്തുള്ള യു എ ഇ
കോണ്‍സുലേറ്റില്‍ നിന്ന് ബയോമെട്രിക്കും പൂര്‍ത്തിയക്കാനുള്ള
റഫറന്‍സ് നമ്പര്‍ മാത്രമായിരിക്കും ചിലപ്പോള്‍ ലഭിക്കുക. ദുബൈ അല്ലാത്ത
എമിറേറ്റുകളില്‍ നടപ്പായി തുടങ്ങിയിട്ടുണ്ട്. നാട്ടില്‍നിന്നുള്ള നടപടി
ക്രമങ്ങള്‍ക്ക് ഞങ്ങളുടെ സേവനം ലഭ്യമാണ്.
read more
-----------------------------------------------------------------------
ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റു
നിബന്ധനകള്‍:
• മെയ്ഡിന്‍റെ
മിനിമം ശംബളം 1100 ദിര്‍ഹം.
• യു എ ഇ
സിംകാര്‍ഡുള്ള ഒരു മൊബൈല്‍ ഫോണ്‍ മെയ്ഡിന് നല്‍കണം
• ഓരാ
വര്‍ഷവും റിട്ടേണ്‍ ടിക്കറ്റ്
• ദിവസം
പരമാവധി 9 മണിക്കൂര്‍ ഡ്യൂട്ടി
• രണ്ട്
പ്രാവശ്യം മെയ്ഡുമായി കോണ്‍സുലേറ്റില്‍/എമ്പസിയില്‍ ഹാജറാകണം. 1.
നാട്ടില്‍ നിന്നെത്തി രണ്ടാഴ്ചക്കകം (അറൈവല്‍ ഇന്‍റര്‍വ്യൂ). 2. മെയ്ഡ്
വിസ
ക്യാന്‍സല്‍ ചെയ്ത് യാത്രപോകുന്നതിന് മുമ്പ് (എക്സിറ്റ് ഇന്‍റര്‍വ്യൂ).
ദുബൈ എമിഗ്രേഷന്‍റെ പുതിയ ഓണ്‍ലൈന്‍
വിഷന്‍ ഫോം 20/03/2016 ന് നിലവില്‍ വന്നു.
• പുതിയ
സംവിധാനത്തില്‍ അപേക്ഷകന്‍ നേരിട്ട്
എമിഗ്രേഷന്‍ ഓഫിസില്‍ പോകേണ്ട. എല്ലാ രേഖകളുടെയും ഒറിജിനല്‍ അംഗീകൃത
ടൈപ്പിംഗ് സെന്‍ററില്‍ സമര്‍പ്പിച്ചാല്‍ മതി. ഓണ്‍ലൈന്‍ അപേക്ഷ
സമര്‍പ്പിച്ചാല്‍ അപേക്ഷകന്‍റെ മൊബൈലിലേക്ക് സ്റ്റാറ്റസ് എസ് എം എസായി
വരും. വിസ പാസ്സായാല്‍ അപേക്ഷകന്‍റെ
ഇ-മെയിലിലേക്ക് എത്തും. മോഡിഫിക്കേഷന്‍ ആവശ്യമെങ്കില്‍ മെസേജിലെ
നിര്‍ദ്ദേശം അനുസരിച്ച് ടൈപ്പിംഗ് സെന്‍ററില്‍ ചെന്ന് ആവശ്യപ്പെട്ട
രേഖകള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാം.
-----------------------------------------------------------------------
എവിടെ തുടങ്ങണം?
1. ആദ്യം
ഇ-മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുക.
ഞങ്ങളുടെ ബ്രാഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ട്.
Hor Al Anz: (Deira): 04-265 8373,
050-715 0562
Bur Dubai: 04-358 6215
Qusais
(Al Nahda-2): 04-239 1302
2. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ അറ്റസ്റ്റേഷന്‍ സെന്‍ററില്‍ (IVS)
നിന്ന് നോ റിലേഷന്‍
അഫിഡവിറ്റ് തയ്യാറാക്കി അറ്റസ്റ്റ് ചെയ്യുക. ടൈപ്പിംഗും അറ്റസ്റ്റേഷനും
അവിടെ ഒരുമിച്ച് ചെയ്യാം. ഭര്‍ത്താവിനും ഭാര്യക്കും വെവ്വേറെ അഫിഡവിറ്റ്
ഉണ്ടാക്കണം. ഫീസ് ഒരാള്‍ക്ക്: 80 ദിര്‍ഹം. സ്പോണ്‍സര്‍ വ്യത്യസ്ത
രാജ്യക്കാരനാണെങ്കില്‍ അഫിഡവിറ്റ് ഒഴിവാക്കാം.
3. താഴെ പറഞ്ഞ രേഖകളുടെ ഒറിജനല്‍ അംഗീകൃത ടൈപ്പിംഗ് സെന്‍ററില്‍ നല്‍കി
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക.
• മെയ്ഡിന്‍റെ
കളര്‍ പാസ്പോര്‍ട്ട് കോപ്പി, ഒരു ഫോട്ടോ (മെയില്‍ കോപ്പി ആയാലും മതി)
• സ്പോണ്‍സറുടെയും
സ്പൗസിന്‍റെയും ഒറിജിനല്‍ പാസ്പോര്‍ട്ട്.
• സ്പോണ്‍സറുടെ
എമിറേറ്റ്സ് ഐഡി.
• അറ്റസ്റ്റ്
ചെയ്ത ഒറിജിനല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്.
• ഒറിജിനല്‍
ലേബര്‍ കോണ്‍ട്രാക്റ്റ്. ടൈപ്പിംഗ് സെന്‍ററില്‍ നിന്നോ
തസ്ഹീല്‍ സെന്‍ററില്‍ നിന്നോ പ്രിന്‍റ് എടുക്കാം. തസ്ഹീല്‍ സെന്‍ററില്‍
ഫീസ്: 53 ദിര്‍ഹം.
• അപേക്ഷകന്‍ സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍, ഫ്രീസോണ്‍ ജോലിക്കാരനാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ്
(അറബിക്).
• സ്പോണ്‍സര്‍,
പാര്‍ട്ണര്‍/ഇന്‍വെസ്റ്റര്‍ ആണെങ്കില്‍ ലൈസന്‍സ് കോപ്പി, കോര്‍ട്ട്
എഗ്രിമെന്‍റ് ഹാജറാക്കണം.
• കുറഞ്ഞത് രണ്ട്
ബെഡ് റൂമെങ്കിലുമുള്ള ഫ്ളാറ്റിന്‍റെ ടെനന്‍സി കോണ്‍ട്രാക്റ്റ് വേണം.
ഇജാരി
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും വൈദ്യൂുതി ബില്ലും.
മറ്റു എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ അവിടുത്തെ മുനിസിപ്പാലിറ്റി
അറ്റസ്റ്റ് ചെയ്ത വാടക കരാറും വൈദ്യൂതി ബില്ലും ഹാജറാക്കണം.
• സ്പോണ്‍സറുടെ IBAN
നമ്പര്‍ (International Bank Account Number).
• മെയ്ഡിന്‍റെ
സാലറി എഗ്രിമെന്‍റ്െ വിസയുടെ കൂടെ എമിഗ്രേഷനില്‍ നിന്ന് ഇ-മെയില്‍ വഴി വരും.
എന്‍ട്രി പെര്‍മിറ്റ് വിസക്ക് ടൈപ്പ് ചെയ്യുമ്പോള്‍ മെയ്ഡിന്‍റെ ശംബള
വിവരങ്ങള്‍ ചേര്‍ക്കണം. കുറഞ്ഞ ശംബളം 1100 ദിര്‍ഹമാണ്.
• മെയ്ഡ് വിസ
ഓണ്‍ലൈന്‍ അപേക്ഷ ടൈപ്പ് ചെയ്യാന്‍ ഞങ്ങളുടെ ബ്രഞ്ചുകളെ സ്മീപ്പിക്കാം.
Naif (Deira): 04-259 6260, 050-538
3545
Bur Dubai: 04-358 6215
Hor Al Anz: (Deira): 04-265 8373,
050-715 0562
Qusais
(Al Nahda-2): 04-239 1302
Qusais
(Damascus St): 04-258 6727,
054-300 5931
-----------------------------------------------------------------------
വിസ കിട്ടിയതിന് ശേഷമുള്ള നടപടിക്രമങ്ങള്‍:
വിസയുടെ ഒപ്പം കിട്ടിയ സാലറി എഗ്രിമെന്‍റില്‍ മെയ്ഡിന്‍റെ ഒപ്പ് വാങ്ങുക.
മെയ്ഡ് യു എ ഇക്ക് പുറത്താണെങ്കില്‍ ഇ-മെയില്‍ വഴി സ്കാന്‍ ചെയ്ത്
അയച്ചാലും മതി.
ഇ-മൈഗ്രേറ്റ് നടപടിക്രമങ്ങള്‍ക്കായി
ഐ
വി എസില്‍ പോകുമ്പോള്‍ മെയ്ഡ് ഒപ്പിട്ട കോണ്‍ട്രാക്റ്റ് ആവശ്യപ്പെടും.
മെയ്ഡിന്‍റെ പാസ്പോര്‍ട്ടില്‍
ഇ സി ആര്‍
എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ ഐ വി എസിലെ ഈ
നടപടിക്രമങ്ങള്‍ ആവശ്യമുള്ളൂ.
ഇ സി ആര്‍ പാസ്പോര്‍ട്ടാണെങ്കില്‍
താഴെ പറയുന്ന രേഖകളുമായി ഐവി എസിലേക്ക് പോവുക. ഈ നടപടിക്രമങ്ങള്‍ക്കായി
ഞങ്ങളെ സ്മീപ്പിക്കാം.
Call 055-811 7883, 055-273 2295
•
ഒറിജിനല്‍ വിസ
•
മെയ്ഡ് ഒപ്പുവെച്ച സാലറി എഗ്രിമെന്‍റ്
•
മെയ്ഡിന്‍റെ പാസ്പോര്‍ട്ട്കോപ്പി
•
സ്പോണ്‍സറുടെയും സ്പൗസിന്‍റെയും ഒറിജിനല്‍ പാസ്പോര്‍ട്ട്
•
9200 ദിര്‍ഹം ഡെപ്പോസിറ്റ്
•
അറ്റസ്റ്റേഷന്‍ ഫീസ്: 170 ദിര്‍ഹം
•
ഇ-മൈഗ്രേറ്റ് സിസ്റ്റത്തിന്‍റെ യൂസര്‍ ഐഡിയും പാസ്വേഡും
-----------------------------------------------------------------------
ഐ വി എസിലെ നടപടിക്രമങ്ങള്
•
ഐ വി എസ് സ്റ്റാഫ് ആവശ്യമായ വിവരങ്ങള്‍
ഇ-മൈഗ്രേറ്റ് സിസ്റ്റത്തില്‍ എന്‍റര്‍
ചെയ്യും.
•
ഒറിജിനല്‍ വിസയും പാസ്പോര്‍ട്ട് കോപ്പികളും അവിടെ സൂക്ഷിക്കും.
•
രണ്ട് ദിവസത്തിന് ശേഷം നിങ്ങള്‍ക്ക് അപ്രുവല്‍ മെയില്‍ വരും.
•
ശേഷം
ഐ വി എസില്‍ പോയി, അറ്റസ്റ്റ് ചെയ്ത വിസ, ഇ-മൈഗ്രേറ്റ് കോണ്‍ട്രാക്റ്റ്,
ജോബ് ഐ ഡി, ജോബ് കോഡ് എന്നിവ വാങ്ങുക.
•
മേല്‍ പറഞ്ഞ രേഖകള്‍ മെയിഡിന് നാട്ടിലേക്ക് മെയില്‍ ചെയ്ത് കൊടുക്കുക.
•
ശേഷം ഇന്‍ഷൂര്‍ എടുത്ത്, ഇ-മൈഗ്രേറ്റ് സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്ത്,
പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്‍റില്‍ നിന്ന് ക്ലിയറന്‍സ് പേപ്പര്‍
ശേഖരിച്ച്, ടിക്കറ്റെടുത്ത് മെയ്ഡിന് യാത്ര ചെയ്യാം.
-----------------------------------------------------------------------
ഹൗസ്മെയ്ഡിനും ECR പാസ്പോര്‍ട്ടുള്ള അവിദഗ്ധതൊഴിലാളികള്‍ക്കും
ഇന്ത്യയില്‍ നിന്നും പൂര്‍ത്തിയാക്കേണ്ട എമിഗ്രേഷന്‍ ക്ലിയറന്‍സ്
നടപടിക്രമങ്ങള്‍ക്ക് ഞങ്ങളെ സമീപ്പിക്കാം.
•
മെയ്ഡിന്‍റെ/തൊഴിലാളിയുടെ പാസ്പോര്‍ട്ടില്‍
ഇ സി ആര്‍
(Emigration
Check Required) എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ
ഈ നടപടിക്രമങ്ങള്‍ ആവശ്യമുള്ളൂ.
ആവശ്യമായ രേഖകള്‍ (ഹൗസ്മെയ്ഡ്/മറ്റു
വീട്ടു ജോലിക്കാര്)
•
യു എ ഇയിലെ (അല്ലെങ്കില്‍ മറ്റു GCC
രാജ്യങ്ങളിലെ) ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍ നിന്ന് അറ്റസ്റ്റ്
ചെയ്ത തൊഴില്‍ വിസ.
•
ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍
നിന്ന് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാര്‍
•
ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍
നിന്ന് ലഭിച്ച ജോബ് ഐഡി, ജോബ് കോഡ്
•
ഹൗസ്മെയ്ഡിന്‍റെ പാസ്പോര്‍ട്ട്
കോപ്പി
ആവശ്യമായ രേഖകള്‍
(ECR പാസ്പോര്‍ട്ടുള്ള കമ്പനി ജോലിക്കാര്)
•
യു എ ഇയിലെ (അല്ലെങ്കില്‍ മറ്റു GCC
രാജ്യങ്ങളിലെ) ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍ നിന്ന് അറ്റസ്റ്റ്
ചെയ്ത തൊഴില്‍ വിസ.
•
ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍
നിന്ന് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാര്‍
•
ഇന്ത്യന്‍ എമ്പസി/കോന്‍സുലേറ്റില്‍
നിന്ന് ലഭിച്ച ജോബ് ഐഡി, ജോബ് കോഡ്
• തൊഴിലാളിയുടെ പാസ്പോര്‍ട്ട്
കോപ്പി
•
മേല്‍ പറഞ്ഞ രേഖളുടെ കോപ്പി
exploreprocess@gmail.com എന്ന മെയിലിലേക്ക് അയക്കുക.
•
ശേഷം ഞങ്ങള്‍ ഇ-മൈഗ്രേറ്റ് ഫയല്‍
അപ്ലോഡിംഗ് നടത്തി, പ്രവാസി ഇന്‍ഷൂറന്‍സ് എടുത്ത്, പ്രൊട്ടാക്റ്റര്‍ ഓഫ്
ഇമിഗ്രന്‍സിന്‍റെ ഓഫീസില്‍ നിന്ന് ക്രിയറന്‍സ് പേപ്പര്‍ ശേഖരിച്ച്
നിങ്ങളുടെ/ ഹൗസ്മെയ്ഡിന്‍റെ/ തൊഴിലാളിയുടെ മെയിലിലേക്ക് അയച്ച് തരും.
ചോദ്യം:
മേല്‍ പറഞ്ഞ നടപടിക്രമങ്ങള്‍ക്ക്
ഹൗസ്മെയ്ഡിന്‍റെ/ തൊഴിലാളിയുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് ആവശ്യമുണ്ടോ?
ഉത്തരം:
ഇല്ല. കോപ്പി മെയില്‍ ചെയ്താല്‍ മതി.
ചോദ്യം:
മേല്‍ പറഞ്ഞ നടപടിക്രമങ്ങള്‍ക്ക് എത്ര
ദിവസം വേണം?
ഉത്തരം:
നാല് പ്രവൃത്തി ദിവസം
ചോദ്യം:
ഇതിന്‍റെ ഫീസ് എങ്ങിനെ കൈമാറും?
ഉത്തരം:
ഞങ്ങള്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ട്
നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.
ചോദ്യം:
കേരളത്തില്‍ നിങ്ങളുടെ ഓഫീസ്
എവിടെയാണുള്ളത്?
ഉത്തരം:
തിരുവനന്തപുരത്തും പെരിന്തല്‍മണ്ണയിലും
മഞ്ചേരിയിലും ഓഫീസുകള്‍ ഉണ്ട്.
Explore International, Call: +91-953 90 51 386, 894 33 28 266
•
ദുബൈയില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ +971
4-265 8373 (Explore Documents Clearing Service, UAE Exchange Building,
Al Shaab, Hor Al Anz).
ചോദ്യം:
യു എ ഇക്ക് പുറമെ മറ്റു ജിസിസി
രാജ്യങ്ങളിലേക്ക് നിങ്ങള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് സര്‍വ്വീസ് ചെയ്തു
കൊടുക്കുന്നുണ്ടോ?
ഉത്തരം:
അതെ, സൗദി അറേബ്യ, ഖത്തര്‍, ഒമാര്‍,
ബഹ്റൈന്‍, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സേവനം
ലഭ്യമാണ്.
IVS Global Services
Private Limited (Indian Consulate Attestation Centre)
Dubai
Centre Address:
IVS Global Services
Private Limited, Unit 201-202, 2nd floor, Business Atrium Building (SubWay
Restaurant),
Opposite Al Nasr Club, Oud Metha, Dubai, Near Prime Supermarket, next
to big parking area.
Tel: +971 4 357 9585,
Timing: 8am to 3:30pm
Sunday to Thursday
Website:
www.ivsglobalattestation.com
Nearest Metro Station: Oud
Metha (Green Line)
Bus Stop: Oud Metha.
Click here for location map
Abu Dhabi Centre Address: IVS Global
Services Centre, Office No. 201, Second Floor, Sector E-25, Plot C-37,
Mama's Cup Cake Building, Shaikh Al Nahyan Camp, Muroor Road. The centre is located in the building
next to the UAE Red Crescent Office.
Timing: 8:30am to 3:00pm
Sunday to Thursday. Tel: +971 2 4456994
|